Tuesday, October 20, 2009

മീഡിയ വിഷപ്പുക ശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍.

നമ്മുടെ വാര്ത്താ മാധ്യമങ്ങള്‍ വിളംബിത്തരുന്ന വാര്‍ത്തകള്‍ എത്രമാത്രം ശരിയാണ്? ശരാശരി വായനക്കാരേ കുഴക്കുന്ന ചോദ്യമാണ്. നിത്യേനെ നമ്മുടെ സാമുഹ്യ മേഖലയിലെ അജണ്ട നിശ്ചയിക്കുന്നെടത്ത് മാധ്യമ സ്വാധീനം വളരെ വലുതാണ് എന്ന് മാത്രമല്ല നമ്മുടെ ചിന്തകള്‍ ദിശ തിരിച്ചു വിടുന്നത് മാധ്യമങ്ങളുടെ നിലപാടുകളാണ് . എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ ഈ ഗൌരവതോടെയാണോ പ്രശ്നങ്ങളെ സമീപിക്കുന്നത്. യഥാര്‍ത്ഥ വസ്തുതകളെ താമസ്കരിക്കുന്നതിനും മിത്തുകളും കേട്ടുകഥകളും യാഥാര്‍ത്യ വല്കരിക്കുന്നതിനും മാധ്യമങ്ങള്‍ എന്ത് വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ സി.പി.ഐ.(എം) മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ ഏതാണ്ട് കേരളത്തിലെ എല്ലാ വിഭാഗം ആളുകളും മാധ്യമങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ചു. അതില്‍ അപ്പോള്‍ ന്യായമുണ്ട് താനും. എന്നാല്‍ മാധ്യമങ്ങള്‍ നമ്മുടെ സാമുഹ്യ അന്തരീക്ഷം മലിനമാക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ആഗോളവത്കരണത്തിന്റെ ഭാഗമായുണ്ടായ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ പ്രത്യാഘാതങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ ഏറെ ഉപയോഗിച്ചത് അവരും ഗുണ്ട മാഫിയകളും തമ്മിലുള്ള ബന്ധമാണല്ലോ. രാഷ്ട്രീയക്കാരെപ്പോലെ ഗുണ്ട മാഫിയാകളുടെ വളര്‍ച്ചക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരാന് മീഡിയകളും. പുതു തലമുറ ബാങ്കുകള്‍ വായ്പ നല്കിയ ശേഷം തിരിച്ചു ഈടാക്കുന്നതിന് വലതിയെടുത്ത ഗുണ്ടകളാണ് പുതിയ മാഫിയകളായി രംഗപ്രവേശം ചെയ്തത്. പുതു തലമുറ ബാങ്കുകളെ ആവോളം പിന്തുണച്ച, അവരുടെ പരസ്യങ്ങള്‍ക്ക് വേണ്ടി കാവല്‍ കിടന്ന മാധ്യമങ്ങള്‍ ഗുണ്ട രാജിനെപ്പറ്റി വെവേലതി കൊല്ലുന്നതില്‍ എന്ത് കാര്യം.
പരസ്യത്തിന്റെ മായ കാഴ്ചകളിലൂടെ യുവത്വത്തിന്റെ സിരകളെ ചൂടാക്കിയ മാധ്യമങ്ങള്‍ നാട്ടിലെ ലൈംഗിക അരാചകത്വങ്ങളെപ്പറ്റി ചര്ച്ച ചെയ്യുന്നതില്‍ എന്തര്‍ത്ഥം!. പ്രണയ ദിനങ്ങള്‍ കച്ചവടതിനുപയോഗിച്ചു കണ്പുസ്‌ പ്രണയങ്ങളെ വാണിജ്യവത്കരിച്ച ശേഷം ഇല്ലാത്ത ലവ് ജിഹാദിനെപ്പറ്റി ആധികാരികം എണ്ണ മട്ടില്‍ പെരും നുണകള്‍ എഴുതിവിട്ടു കാമ്പസുകളില്‍ ഒരു സമുദായത്തിലെ വിദ്യാര്‍ത്ഥികളെ ഒന്നാകെ പാര്സ്വവത്കരിക്കാന്‍ കരുക്കള്‍ നീക്കുന്ന മാധ്യമങ്ങളുടെ കപട നിലപാട് ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കാണ് ഇവിടെ കഴിയുക.
എത്രയോ നിരപരാധികളെ ഭീകരരും തീവ്രവാടികലുംആക്കുന്നതില്‍ മലയാള മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും, ഇന്ത്യ വിഷനും സുര്യയും മംഗലളവുമെല്ലാം വിഷ ലിപ്തമായ എത്ര സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
പോല്‍ മുത്തൂറ്റ് വധത്തില്‍ പോലീസ് നല്കിയ കഥകള്‍ മാധ്യമങ്ങള്‍ സ്വീകരിച്ചില്ല. അത് വളച്ചൊടിച്ചതാണ് എന്നാണ് വിലയിരുത്തിയത്. എന്നാല്‍ വര്‍ക്കല കൊലപാതകത്തിന്റെ മറവില്‍ ഡി.എച്ച്.ആര്‍.എം എണ്ണ ദളിത്‌ സംഘടനയെ പ്രതിക്കൂട്ടില്‍ നിര്ത്തി പോലീസ് ദളിത്‌ കോളനികളില്‍ പോലീസ് നടത്തുന്ന "ഭീകര വേട്ട" പുരതരിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ല എന്ന് മാത്രമല്ല പോലീസ് പറയുന്ന കള്ള കഥകള്‍ അതേപടി ആവര്‍ത്തിക്കുകയും ചെയ്യുന്നു. മനോര ന്യൂസ് എന്ന ചാനല്‍ അതിനപ്പുറവും കടന്നു വ്യാജ വിസുഅലുകള്‍ സംപ്രേക്ഷണം ചെയ്തു ദളിത ആകമാനം തീവ്ര വാദികളെന്നു മുദ്ര കുത്തുന്നു.
മുസ്ലിം-ദളിത്‌ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പോലിസിനെ വലിയ വിശ്വാസം. അല്ലെങ്കില്‍ പോലീസ് ഭാഷ്യം നുണ. ഈ ഇരട്ട താപ്പ് സാമുഹ്യ അന്തരീക്ഷത്തി സൃഷ്ടിക്കുന്ന വിഷപ്പുക മാധ്യമങ്ങള്‍ അറിയുന്നില്ലേ. അതോ മനപൂര്‍വമാണോ. ശരാശരി മലയാളി നിത്യേനെ മാധ്യമ വിഷപുക ശ്വസിച്ചു സ്വയം മാധ്യമ ജന്യ രോഗങ്ങളുടെ അടിമയാകുന്നു. മാധ്യമങ്ങള്‍ ഈ നിലപാട് തുടരുവോളം കേരളത്തി സ്ത്രീ പീഡനം വര്‍ദ്ധിക്കും. ഗുണ്ടാപ്പട നാട് വാഴും. നിരപരാധികള്‍ ഭീകരര്‍ ആക്കപ്പെടും.

NB: Medias are injurious to Heath (Statutory Warning)