നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് ആയുധം
കൈയ്യിലേന്താത്ത ജനകീയ പ്രക്ഷോഭങ്ങളുടെ പിന്‍ബലത്തിലാണ്. ചരിത്രത്തില്‍ അതിനു മുന്‍പോ ശേഷമോ കേട്ടിട്ടില്ലാത്ത വിമോചന സമരമുറയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം മഹാത്മാഗാന്ധിയുടെ ധീരവും സാഹസികവുമായ നേതൃത്വത്തില്‍ നടത്തിയത്. അങ്ങനെ ആയുധം കൈയ്യിലേ
ന്താതെ അന്നത്തെ ലോക സാമ്രാജ്യത്വ ശക്തിയെ രാജ്യത്തു നിന്ന് കെട്ടു കെട്ടിച്ചു രൂപീകൃതമായ രാജ്യം അന്നു നേടിയ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി എന്തുമാത്രം സായുധവത്കരിക്കപ്പെട്ടി
രിക്കുകയാണ് ഇന്ന. ആയുധമേന്താതെ സ്വാതന്ത്ര്യം നേടിയ
രാജ്യത്തിന് അത് സംരക്ഷിക്കാന്‍ ആയുധമേന്തേണ്ട അവസ്ഥയുണ്ടാകരുതെന്ന മഹാത്മജിയുടെ സ്വപ്‌നം ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ!
രാജ്യത്തെ സൈനിക ശക്തി വലുതാക്കണമെന്നും രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടാന്‍ അതി വീര്യമുള്ള സൈനിക നിര ആവശ്യമെന്നും നമ്മുടെ ജനാധിപത്യ ഭരണകൂടത്തിന് ബോധ്യമായയത് 1962 ലെ ഇന്ത്യ ചൈനയുദ്ധത്തോടെയാണ്. അതിലേറ്റ തിരിച്ചടികള്‍ ആണവായുധമടക്കമുള്ള സകല ഹിംസാ ശക്തിയുമുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിലുള്ള ഭരണകൂടത്തിന്റെ ബ്ലാങ്ക് ചെക്കായി..ഇങ്ങനെ ഭരണകൂടം നേടിയ സായുധഹിംസാ ശക്തി പക്ഷേ വല്ലപ്പോഴും നടക്കാന്‍ സാധ്യതയുള്ള വൈദേശിക ആക്രമണ ഭീഷണി നേരിടാന്‍
മാത്രമല്ല ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
അത് രാജ്യത്തെ ജനങ്ങളോടുതന്നെ തുറന്ന യുദ്ധപ്രഖ്യാപനമായി പലപ്പോഴും മാറാപ്പോവുന്നുണ്ട്.
1958 ല്‍ ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്റ് പാസ്സാക്കിയ തികച്ചും ജനാധിപത്യ വിരുദ്ധമായ നിയമമാണ് സായുധസേനക്കുള്ള പ്രത്യേത
അധികാര നിയമം (AFSPA). ശല്യ പ്രദേശങ്ങള്‍ (Disturbed Areas) എന്ന് നിയമത്തിലൂടെ വിശഷിപ്പിച്ച മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസ്സം, മേഖാലയ,
നാഗാലാന്റ്, തൃപുര എന്നിവിടങ്ങളില്‍ സായുധ സേനയ്ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരനെ പിടികൂടാനും
ചോദ്യം ചെയ്യാനും വിചാരണയ്ക്കു കോടതിയില്‍ ഹാജരാക്കാതെ കൊല്ലാനും അധികാരമുള്ള നിയമമാണിത്. ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിരിമാറിലെ കറുത്തപുള്ളിയാണ് ഈ കരിനിയമം. ഇത്തരമൊരു നിയമം നിലനില്‍ക്കുന്നിടത്തു ജനാധിപത്യത്തി
നെന്തു പ്രസക്തി!
2004 ജൂലൈ 23ന് മണിപ്പൂരില്‍ മനോരമ എന്നു പേരായ യുവതിയെ പൊതുസ്ഥത്തുവച്ച് AFSPA നിയമത്തിന്റെ പിന്‍ബലത്തില്‍ സൈനികര്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവവും അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരേ ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ എന്ന ബാനര്‍ കൈയിലേന്തി പൂര്‍ണ്ണ നഗ്നരായ മണിപ്പൂരി സ്ത്രീകള്‍ സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് രാജ്യത്തെ മനസ്സാക്ഷിയുള്ളവരില്‍ ഇന്നും ഞെട്ടലുളവാക്കുന്നു. റെയി
ഡിനെന്ന പേരില്‍ സൈനികര്‍ വീടുകളില്‍ കടന്ന് സ്തീകളെ മാ
നഭംഗപ്പെടുത്തുന്നതും അതിനെ ചെറുക്കുന്ന യുവാക്കളേയും കുടുംബാംഗളേയും ഭീകരെന്നപേരില്‍ വെടിവിച്ചിടുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിത്യ സംഭവമാണ്
2002 നവംബര്‍
2 ന് മണിപ്പൂരിലെ മാലേം എന്ന ചെറുപട്ടണത്തില്‍ ബസ്്കാത്തു നിന്നവര്‍ക്ക് നേരേ സൈനികര്‍ നടത്തിയ വെടി വയ്പ്പില്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയുണ്ടായി, ഈ കൊലപാതകത്തില്‍ മനം നൊന്ത് മണിപ്പൂരിലെ യുവകവയിത്രിയായ ഇറോം ചാനു ശര്‍മ്മിള അന്നാരംഭിച്ച നിരാഹാര സമരം പത്തു വര്‍ഷമായി ഇന്നും തുടരുകയാണ്. ജനാധിപത്യ വിരുദ്ധ കരിനിയമം റദ്ദു ചെയ്യുന്നതുവരെ ത
ന്റെ സമരം തുടരുമെന്ന ശര്‍മ്മിള ഇറോമിന്റെ ദൃഢ നിശ്ചയം പോലും ജനങ്ങളെ കൊന്നൊടുക്കാന്‍ സൈനികര്‍ക്ക് അധികാരം നല്‍കിയ ഭരണകൂട ധിക്കാരത്തിന് തരിമ്പും ജനാധിപത്യബോധമുളവാക്കാന്‍ പാകമല്ലെങ്കില്‍ നാം നമ്മുടെ ജനാധിപത്യത്തെയോര്‍ത്തു ലജ്ജിച്ചു തല താഴ്ത്തുകയേ നിവര്‍ത്തിയുള്ളൂ!
കേവലം AFSPA എന്നതില്‍ മാത്രം
ഒതുങ്ങുന്നതല്ല രാജ്യത്തെ കരിനിയമങ്ങളുടെ പട്ടിക. അടിയന്തിരാവസ്ഥയില്‍ രാജ്യപൗരന്‍മാര്‍ക്കും ജനാധിപത്യ പ്രക്ഷോഭകര്‍ക്കും നേരെ പ്രയോഗിച്ച മിസ (Maintenance of Internal Security Act) ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണ്. 1977ലെ ജനതാപാര്‍ട്ടി സര്‍ക്കാര്‍ മിസ
റദ്ദുചെയ്യുകയുണ്ടായി.
1985 ല്‍ നിലവില്‍ വന്ന വിചാരണകൂടാതെ പൗരന്‍മാരെ 90 ദിവസം വരെ തടവില്‍ വയ്ക്കാവുന്ന ടാഡ (Terrorist and Disruptive Activities (Prevention) Act) എന്ന നിയമത്തിലൂടെ 90000 ചെറുപ്പക്കാരെയാണ് രാജ്യ
ത്ത് അന്യായ തടങ്കലില്‍പാര്‍പ്പിച്ചത്. ഇന്ന് ടാഡ റദ്ദാക്കിയെങ്കിലും അതിന്റെ പേരില്‍ തടവറയിലേക്ക് തള്ളപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ ഇന്നും ഇരുട്ടറയില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ടാഡ 1996 ല്‍ വന്ന ദേവഗൗഡ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.
1998 ല്‍ അധികാരതത്തില്‍ ബിജെ.പി നേതൃത്വത്തിലെ സര്‍ക്കാര്‍ 2002 ല്‍ ടാഡയ്ക്ക് പകരം അതിനേക്കാള്‍ ഭീകരമായ കരിനിയമമം പോട്ട (Prevention of Terrorist Activities Act (POTA)) എന്ന പേരില്‍ പാസ്സാക്കി. ഇതാകട്ടെ പൗരനെ 180 ദിവസം വരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഭരണകൂട്തതിന് അധികാരം നല്‍കുന്നതാണ്. യാദൃശ്ചികതയെന്നു പറയാം പോട്ടാ നിയമം പാര്‍ലമെന്‍രില്‍ അവതരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഇടതു പാര്‍ട്ടികളെ പാര്‍ലമെന്റില്‍ നേരിട്ട വൈകോ തന്നെ
യാണ് പോട്ടാ നിയമത്തിന്റെ പേരില്‍ ആദ്യം അറസ്റ്റിലാകുന്ന രാഷ്ട്രീയ നേതാവ്ത്. രാഷ്ട്രീയ പകപോക്കലിനായി ഇത്തരം നിയമങ്ങളെ ഭരണകൂടങ്ങള്‍ക്ക് എത്ര അനായാസം ഉപയോഗിക്കാമെന്നതിന് ഒന്നാം തരം ഉദാഹരണമാണ് വൈകോയുടെ അറസ്റ്റ്.
രാജ്യത്തെ കരിനിയമങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കിരാതമായ നിയമമാണ് UAPA (The Unlawful Activities (Prevention) Amendment Act) . 1969 ലാണ് ഇത് പാസ്സാക്കിയതെങ്കിലും 1972, 1986,2004, 2008 വര്‍ഷ
ങ്ങളില്‍ ഇതില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഓരോ ഭേദഗതികളും കൂടുതല്‍ ജനാധിപത്യ വിരുദ്ധതയും പൗരാവകാശ ധ്വംസനവും ഉറപ്പു വരുത്തുന്ന
വയാണ്. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ 2008ല്‍ വരുത്തിയ അവസാന ഭേദഗതിക്കെതിരെ ലോകത്തിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തെ സര്‍്കകാരിന് കത്തെഴുതുകയുണ്ടായി. ഡോ. ബിനായക് സെന്നിനെ അന്യായമായി രണ്ട് തവണ തടങ്കലില്‍ വയ്ക്കാന്‍ ഛത്തിന്ഗഢ് സര്‍ക്കാര്‍ ഉപയോഗിച്ചത് ഈ കരിനിയമമാണ്.
1980ലെ ദേശീയ സുരക്ഷാ നിയമം ഇത്തരത്തില്‍ ഭരണകൂടങ്ങള്‍ക്ക് പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് അനാവശ്യമായി കുതിര കയറാനുളഅള മറ്റൊരു നിയമമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരുടേയും മേല്‍ ഭീകരത ആരോപിച്ച് അനന്തമായ കാലം ജാമ്യമോ പരോളോ കൂടാതെ ജയിലില്‍ വിചാരണത്തടവുകാരായി പാര്‍പ്പിക്കാന്‍ ഈ നിയമം വഴിയൊരുക്കുന്നും. അബ്ദുല്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍-സേലം ജയിലുകളിലായി 10 വര്‍ഷക്കാലം അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചത് ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ
്.
ഇത്തരം കരിനിയമങ്ങള്‍ കൂടാതെ രാജ്യത്ത് സര്‍ക്കാരുകള്‍ സിവിലിയന്‍മാരെ ആയുധമണിയിച്ച് ഭീകരവേട്ടയ്ക്കിറക്കുക എന്നത്. മാവോയിസ്റ്റ് വേട്ടയുടെ മറപിടിച്ച് ആദിവാസി യുവാക്കളെ ആയുധമണിയിച്ച് ഛത്തിസ്ഗഡ് സര്‍ക്കാര്‍ രൂപീകരിച്ച ഭീകര സംഘമാണ് സാല്‍വ ജുദും. നിരപരാധികളായ നിരവധിപേരെ ഇതിനകം സാല്‍വാ ജുദും കൊന്നൊടുക്കിക്കഴിഞ്ഞു. ഇത് ഭരണകൂട ഭീകരതയാണെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്.ജനാധിപത്യ രാജ്യം പൈരന്‍മാരുടെ പേരില്‍ ഇങ്ങനെ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നഗ്നമായി ലംഘിക്കുമ്പോള്‍ അതിനെ ചെറുക്കുക എന്നത് നമ്മുടെ ജനാധിപത്യബോധത്തിന്റെ ഭാഗമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ഭരണകൂടവും അവയുടെ പിണിയാളുകളായ മീഡിയയും ചേര്‍ന്ന് സ്യഷ്ടിച്ചെടുത്ത 'ഭീകരവിരുദ്ധ' മാസ് ഹിസ്റ്റീരിയയിലായ പൊതുസമൂ
ഹം കുറ്റകരമായ മൗനം പുലര്‍ത്തിവരികയാണ്.
1975 ലെ അടിയന്തിരാവസ്ഥയേയും അതിനെ തുടര്‍ന്നുണ്ടായ മിസ എന്ന കരിനിയമത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ ജ
നാധിപത്യമാര്‍ഗ്ഗത്തില്‍ രാജ്യത്ത് പ്രക്ഷോഭങ്ങളുയര്‍ന്നുവന്നിരുന്നു. ഏകാധിപത്യ ഭരണകൂട ഭീകര പ്രവണതകളെ ചെറുക്കാന്‍ ആ പ്രസ്ഥാനത്തിന് സാധിച്ചത് ഇതില്‍ രാജ്യത്തെ ജനതയെ ഏകോപിപ്പിക്കാന്‍ സാധിച്ചു എന്നതുകൊണ്ടാണ്. അന്നത്തെ ജെ.പി പ്രസ്ഥാനത്തിന്റെ മോഡല്‍ ജനാധിപത്യ പ്രക്ഷോഭങ്ങളുയര്‍ത്തുക എന്നതാണ് പൊതു പൗരസമൂഹത്തിന്റെ ഉത്തരവാദിത്വം. ഇത്തരം നീക്കങ്ങളിലൂടെയേ നമ്മുടെ ഭരണകൂടത്തെ ജനാധിപത്യവത്കരിക്കാനാകൂ.
(കൈരളി നെറ്റ് ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)