Thursday, December 16, 2010
Thursday, August 12, 2010
കിനാലൂര്‍ സമരത്തിന്റെ ചരിത്ര രേഖയായി കിനാലൂര്‍ സമര സാക്ഷ്യം
കേരളത്തിലെ നവരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ കിനാലൂര്‍ സമരം ഒരു നാഴികക്കല്ലാണ്.വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയില്‍ കിനാലൂരിലുള്ള 300 ഏക്കര്‍ ഭൂമിയിലേക്ക് 26 കിലോമീറ്റര്‍ നാലുവരിപ്പാത പണിയുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ ജനതയാണ് കിനാലൂര്‍ സമരം നയിച്ചത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമായ സി.പി.ഐ(എം) പൂര്‍ണ്ണ മുതലാളിത്തപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചതിന്റെ നേര്‍ സാക്ഷ്യമാണ് കിനാലൂര്‍ സമരത്തിലൂടെ തുറന്ന് കാട്ടപ്പെട്ടത്. 2010 മെയ് 6 ന് അമ്മമാരും സഹോദരിമാരും വൃദ്ധരുമുള്‍പ്പെടുന്ന ജനക്കൂട്ടം കിനാലൂരിലെ സങ്കല്പ പദ്ധതിയിലേക്കുള്ള റോഡിന് വേണ്ടി തങ്ങളുടെ കിടപ്പാടം അക്വയര്‍ ചെയ്യുന്നതിനായെത്തിയ സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്നതിനിടെ പോലീസ് മുന്‍ നിശ്ചയിച്ചപ്രകാരം നടത്തിയ നരനായാട്ടും അതിനെ ന്യായികരിച്ചുകൊണ്ട് കേരള ഭരണം കൈയ്യാളുന്ന സി.പി.എം നേതൃത്വം നടത്തിയ ആക്രോശങ്ങളും കേരളം ഒരിക്കലും മറക്കാനിടയില്ല. സി.പി.എമ്മിന്റെ ഭാഷയില്‍ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെടുന്ന ജനങ്ങള്‍ ഭീകരരും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണ്. കാരണം അവര്‍ ചാണകം എന്ന മാരാകായുധം ഉപയോഗിച്ചത്രേ!. വ്യവസായ മന്ത്രി എളമരം കരീം നേതൃത്വം നല്‍കിയ ദുഷ്പ്രചരണങ്ങള്‍ സമരത്തെ കൂടുതല്‍ കരുത്തുള്ളതുമാക്കി. കിനാലൂര്‍ സമരത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന രേഖയായി കണക്കാവുന്നതാണ് സോളിഡാരിറ്റി കോഴിക്കോട് ജില്ല പുറത്തിറക്കിയ കിനാലൂര്‍ സമരസാക്ഷ്യം എന്ന പുസ്തകം. റഫീക്ക് റഹ്മാന്‍ മൂഴിക്കല്‍ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 3 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഉമ്മന്‍ചാണ്ടി, എംജി.എസ്, എം.പി വീരേന്ദ്രകുമാര്‍, ബി.ആര്‍.പി ഭാസ്‌കര്‍, സി.ആര്‍ നീലകണ്ഠന്‍, യു.കെ കുമാരന്‍, പി.മുജീബ്‌റഹ്മാന്‍, റസാഖ് പാലേരി, ജി. നിര്‍മ്മല, ഫൗസിയ ഷംസ് എന്നിവരുടെ ലേഖനങ്ങളും കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, വര്‍ത്തമാനം, മംഗളം തേജസ്, ജന്മഭൂമി എന്നീ ദിനപത്രങ്ങളില്‍ ഈ വിഷയത്തില്‍ വന്ന മുഖപ്രസംഗങ്ങളും മൂന്നാം ഭാഗത്തില്‍ കിനാലൂര്‍ സമര നേതാക്കളായ റഹ്മത്തുല്ല മാസ്റ്റര്‍, നിജേഷ് അരവിന്ദ്, ദേവദാസ് മോരിക്കര എന്നിവരുടെ ലേഖനങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നാട്ടിലെ കണ്ണ് കുഴിഞ്ഞ് കവിളൊട്ടിയ 'തീവ്രവാദിക'ളും നെഞ്ചുന്തി മെലിഞ്ഞുണങ്ങിയ 'ഭീകരവാദി'കളുമായ പച്ചമനുഷ്യര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം കിനാലൂര്‍ സമരത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവംലബിക്കാവുന്ന ചരിത്ര രേഖയാണ്.
Tuesday, July 13, 2010
നിയമം അതിന്റെ വഴിക്ക് നടക്കട്ടെ അഥവാ നീതിയെ കുഴിയില്‍ മൂടട്ടെ
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നീതി വ്യവസ്ഥയുടെ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടത് ഉന്നതമായ നീതി ഉയര്‍ത്തിപ്പിടിക്കാനാണ്. എന്നാല്‍ ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധി എന്ന് കോടതി വിധിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും കാരാഗൃഹത്തിലേക്ക് തളക്കാനൊരുങ്ങുമ്പോള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഒന്നാണ് നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന വാചകം. നിയമം അതിന്റെ വഴിക്ക് നടന്നതിന്റെ ഫലമാണല്ലോ കോയമ്പത്തൂരിലും സേലത്തുമായി അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഒന്‍പത്് വര്‍ഷം ചിലവഴിക്കേണ്ടി വന്നത്. അന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസാണ് ദേശസുരക്ഷാ നിയമം ചാര്‍ത്തി അദ്ദേഹത്തെ തടവറയിലേക്ക് തള്ളിവിട്ടതെങ്കില്‍ ഇതാ മറ്റോരു സ്‌ഫോടന കേസുമായി ഇപ്പോള്‍ രംഗമൊരുക്കുന്നത് അന്ന് ജയലളിതയുടെ തമിഴ് നാടാണെങ്കില്‍ ഇന്ന് യദിയൂരപ്പ ഭരിക്കുന്ന കര്‍ണ്ണാടകയിലാണ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ബാഷയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് അന്ന് ആരോപിച്ചതെങ്കില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി സംസാരിച്ചു എന്നതാണ് ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കാരണം. അതിന് ഉപോദ്ബലകമായി പോലീസ് ചേര്‍ത്ത സാക്ഷിമൊഴികള്‍ മുഴുവന്‍ കളവാണെന്ന് കോടതിചേരുംമുമ്പ് തന്നെ പുറത്തായി എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ കോടതി മുറിയില്‍ വരുമ്പോഴാണ് സാക്ഷിമോഴികള്‍ വ്യാജമെന്ന തെളിയിക്കപ്പെടുന്നത്. ഇവിടെ മഅ്ദനി തടിയന്റവിടെ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന് മൊഴികോടുത്ത സാക്ഷികളില്‍ ഒന്ന് ആലുവ സ്വദേശിയായ ഒരുവ്യക്തിയാണ്. കടുത്ത അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് മരിച്ച് ആവ്ക്തി പോലീസിന് മൊഴികൊടുത്തത് ഡിസം 11 ന് ആണത്രേ!. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 3 ദിവസം മുന്‍പ് ഇങ്ങനെ ഒരു മൊഴി കര്‍ണ്ണാടക പോലീസിന് കൊടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. മറ്റൊരു സാക്ഷി മഅ്ദനിയുടെ വാടക വീടിന്റെ ഉടമസ്ഥന്‍ ജോസ് വര്‍ഗ്ഗീസാണ്. മഅ്ദനിയും തടിയന്റവിട നസീറും സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു എന്നതാണ് ആ മൊഴിയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ജോസ് വര്‍ഗ്ഗീസ കര്‍ണ്ണാടക പോലീസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ചെയ്തിരിക്കുന്നു. ഒരു കേസ് കോടതിയില്‍ വിചാരണ തുടങ്ങും മുന്‍പ് ഒരു സാക്ഷി തന്റെ മൊഴി വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് നിയമനടപടിക്കൊരുങ്ങുക എന്നത് ഇന്ത്യന്‍ നീതി ന്യായചരിത്രത്തിലെ പുതിയ ഒരു സംഭവമാണ്.
മഅ്ദനിയുടെ അനുജന്‍ ജമാലിന്റേയും ഗുരുനാഥന്‍ അബൂബക്കര്‍ ഹസ്രത്തിന്റേയും പിതാവ് അബ്ദുസമദ് മാസ്റ്ററിന്റേയും മൊഴികളും വ്യാജമാണെന്ന് അവര്‍ പറയുന്നു. കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ മൊഴികൊടുത്തിട്ടില്ലെന്നും ഇവരെല്ലാം പറയമ്പോള്‍ ഇത് കോടതിയില്‍ വിചാരണയില്‍ നിലനില്ക്കുന്ന കേസല്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെയാണ് നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന വാചകത്തിലെ അപകടം പുറത്താകുന്നത്.
കര്‍ണ്ണാടകയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടാണ് ഇപ്പോള്‍ മഅ്ദനിക്ക നേരേയുള്ളത്. കര്‍ണ്ണാടക ഭരിക്കുന്ന യദിയൂരപ്പ സര്‍ക്കാരിന്റെ നിലപാട് ഇ.ക്കാര്യത്തില്‍ എന്തായിരിക്കുമെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍പോയി ആരും പ്രശ്‌നം വച്ചു നോക്കേണ്ടതില്ല. പ്രമോദ് മുത്തലിഖ് എന്ന ക്വട്ടേഷന്‍ വര്‍ഗ്ഗീയ കലാപ സൃഷ്ടാവ് പ്രതിയായാ 18 കേസുകളുള്‍പ്പെടെ 5000 കേസുകള്‍ എഴുതിത്തള്ളി തങ്ങളുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയ അജണ്ട വെളിപ്പെടുത്തി തന്നെയാണ് യദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത്. തെക്കേ ഇന്ത്യന്‍ മോഡിയായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യദിയൂരപ്പക്ക് കിട്ടുന്ന മലംകോളാണ് മഅ്ദനി.
കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ കഴിയുന്നത്ര പുതിയപുതിയ കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കാലങ്ങളോളം ഇരുട്ടറയില്‍ ഒരു മനുഷ്യ ജന്‍മത്തെ തളക്കാന്‍ വേണ്ട എല്ലാ കോപ്പുകളും സ്വരുക്കൂട്ടിയാകണം കര്‍ണ്ണാക സര്‍ക്കാരും പോലീസും കഥകള്‍ മെനെഞ്ഞെടുക്കുന്നത്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നവര്‍ ഇവിടെ മഅദനി തടവറയില്‍ കിടന്ന ഒമ്പതരക്കോല്ലത്തെക്കുറിച്ച െന്തുപറയുന്നു. ഒരു നേതാവ് ടി.വി ക്യാമറക്കുമുമ്പില്‍ പറഞ്ഞത് പണ്ട് ചെയ്ത ഉപകാരത്തിന് താങ്ക്‌സ് എന്ന വാക്കുപോലും പറയാത്തയാളാണ് മഅ്ദനി. അതുകൊണ്ട് നിയമം അതിന്‍രെ വഴിക്ക് പോകട്ടെ എന്നാണ്. എന്ത് ന്യായമാണിത്. താങ്ക്‌സ് പറയുന്നവര്‍്ക്ക് മാത്രം നീതി ലഭിക്കുകയ.ും അല്ലാത്തവര്‍ എന്ത് കൊടിയ നീതികേടിനിരയായാലും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നവര്‍ക്ക് പൊതുപ്രവര്ത്തകരായിരി്ക്കാ ന് എന്തര്‍ഹത. ഈ നേതാവിനെതിരെ ഒരിക്കല്‍ ഒരു കേസ് ചാര്‍ത്തപ്പെട്ടപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോട്ടേ എന്ന പറഞ്ഞില്ല്‌ലോ. വിമാനത്താവളത്തില്‍ കൊടികെട്ടി പത്രക്കാരെ ആക്രമിച്ച് വാനരസേനയെ കെട്ടഴിച്ചു വിടുകയാണല്ലോ ചെയ്തത്. ഇവിടെ മഅ്്ദനിയെ ഇരയാക്കി തീവ്രവാദം സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനക്ക് അറിഞ്ഞോ അറിയാതെയോ പിന്തുണ നല്‍കുകയാണ് ഇത്തരക്കാര്‍. . മതേതര ഭാരതം ഇത്തരം നീതി നിഷേധം അനുവദിക്കാന്‍ പാടില്ല. പ്രബുദ്ധ കേരളം ഈ അക്രമത്തെ ചെറുക്കണം. മഅ്ദനിയുടെ ജീവിതം ഒമ്പതര വര്‍ഷം ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടു. അതേ മനുഷ്യനു നേരേ ഇനിയും നീതി നിക്ഷേധം ആവര്‍ത്തിക്കരുത്. മഅ്ദനിയോട് രാഷ്ട്രീയമായും മറ്റ് പല വിധത്തിലും എതിര്‍പ്പുകള്‍ ചിലപ്പോള്‍ നമുക്കുണ്ടാവാം. അതുകൊണ്ട് അദ്ദേഹത്തിന് നീതി നിക്ഷേധിക്കപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ പാടില്ല. നിശ്ശബ്ദതയുടെ മുടുപടം നീക്കി നീതി കുഴിവെട്ടി മൂടുന്നതിനെതിരെ ശബ്ദിക്കുക. ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ബാഷയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് അന്ന് ആരോപിച്ചതെങ്കില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി സംസാരിച്ചു എന്നതാണ് ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കാരണം. അതിന് ഉപോദ്ബലകമായി പോലീസ് ചേര്‍ത്ത സാക്ഷിമൊഴികള്‍ മുഴുവന്‍ കളവാണെന്ന് കോടതിചേരുംമുമ്പ് തന്നെ പുറത്തായി എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ കോടതി മുറിയില്‍ വരുമ്പോഴാണ് സാക്ഷിമോഴികള്‍ വ്യാജമെന്ന തെളിയിക്കപ്പെടുന്നത്. ഇവിടെ മഅ്ദനി തടിയന്റവിടെ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന് മൊഴികോടുത്ത സാക്ഷികളില്‍ ഒന്ന് ആലുവ സ്വദേശിയായ ഒരുവ്യക്തിയാണ്. കടുത്ത അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് മരിച്ച് ആവ്ക്തി പോലീസിന് മൊഴികൊടുത്തത് ഡിസം 11 ന് ആണത്രേ!. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 3 ദിവസം മുന്‍പ് ഇങ്ങനെ ഒരു മൊഴി കര്‍ണ്ണാടക പോലീസിന് കൊടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക്
മഅ്ദനിയുടെ അനുജന്‍ ജമാലിന്റേയും ഗുരുനാഥന്‍ അബൂബക്കര്‍ ഹസ്രത്തിന്റേയും പിതാവ് അബ്ദുസമദ് മാസ്റ്ററിന്റേയും മൊഴികളും വ്യാജമാണെന്ന് അവര്‍ പറയുന്നു. കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ മൊഴികൊടുത്തിട്ടില്ലെന്നും ഇവരെല്ലാം പറയമ്പോള്‍ ഇത് കോടതിയില്‍ വിചാരണയില്‍ നിലനില്ക്കുന്ന കേസല്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെയാണ് നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന വാചകത്തിലെ അപകടം പുറത്താകുന്നത്.
കര്‍ണ്ണാടകയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടാണ് ഇപ്പോള്‍ മഅ്ദനിക്ക നേരേയുള്ളത്. കര്‍ണ്ണാടക ഭരിക്കുന്ന യദിയൂരപ്പ സര്‍ക്കാരിന്റെ നിലപാട് ഇ.ക്കാര്യത്തില്‍ എന്തായിരിക്കുമെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍പോയി ആരും പ്രശ്‌നം വച്ചു നോക്കേണ്ടതില്ല. പ്രമോദ് മുത്തലിഖ് എന്ന ക്വട്ടേഷന്‍ വര്‍ഗ്ഗീയ കലാപ സൃഷ്ടാവ് പ്രതിയായാ 18 കേസുകളുള്‍പ്പെടെ 5000 കേസുകള്‍ എഴുതിത്തള്ളി തങ്ങളുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയ അജണ്ട വെളിപ്പെടുത്തി തന്നെയാണ് യദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത്. തെക്കേ ഇന്ത്യന്‍ മോഡിയായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യദിയൂരപ്പക്ക് കിട്ടുന്ന മലംകോളാണ് മഅ്ദനി.
കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ കഴിയുന്നത്ര പുതിയപുതിയ കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കാലങ്ങളോളം ഇരുട്ടറയില്‍ ഒരു മനുഷ്യ ജന്‍മത്തെ തളക്കാന്‍ വേണ്ട എല്ലാ കോപ്പുകളും സ്വരുക്കൂട്ടിയാകണം കര്‍ണ്ണാക സര്‍ക്കാരും പോലീസും കഥകള്‍ മെനെഞ്ഞെടുക്കുന്നത്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നവര്‍ ഇവിടെ മഅദനി തടവറയില്‍ കിടന്ന ഒമ്പതരക്കോല്ലത്തെക്കുറിച്ച
Wednesday, June 30, 2010
ടി.ബാലകൃഷ്ണന്റെ കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍
പ്ലാച്ചിമടയിലെ ജലദൗര്‍ലഭ്യത്തിന്റെ കാരണമെന്ത്? പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയതാര്? ഈ ചോദ്യങ്ങളുടെ ഉത്തരത്തെപ്പറ്റി വേറേ ആര്‍ക്കൊക്കെ സംശയമുണ്ടെങ്കിലും കേരളീയര്‍ക്ക് യാതൊരു സശയവുമില്ല. പക്ഷേ തെങ്ങ് നനക്കാന്‍ കര്‍ഷകര്‍ വെള്ളമൊഴിക്കുന്നതാണ് ജലദൗര്‍ലഭ്യത്തിന് കാരണമെന്നും കര്‍ഷകരും ആദിവാസികളുമാണ് ജലചൂഷകര്‍ എന്നും എഴുതിപ്പിടിക്കാന്‍ എത്രമാത്രം ചര്‍മ്മ സൗഭാഗ്യം വേണ്ടിവരും. ആ ചര്‍മ്മ സൗഭാഗ്യം ലഭിച്ചയാള്‍ കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി എന്നതാണ് നമ്മള്‍ കേരളീയരെ ലജ്ജിപ്പിക്കുന്നത്. കൊക്കോകോള തന്നെ വിഷമയമായ പദാര്‍ത്ഥമാണെന്നുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെ കാഡ്മിയവും ലഡും പോലെയുള്ള മാരക വസ്തുക്കള്‍ മാലിന്യമായി പുറം തള്ളുന്ന കോള അവ കര്‍ഷകര്‍ക്ക് ജൈവവളമെന്ന പേരില്‍ വിലക്ക് വിറ്റു കൃഷിയും മണ്ണും തകര്‍ത്തപ്പോള്‍ കോളക്കമ്പനി മലിനീകരണം നടത്തിയിട്ടില്ല എന്ന് പറഞ്ഞയാളിനെ എങ്ങനെ അംഗീകരിക്കാന്‍ കേരള ജനതക്ക് കഴിയും.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊക്കോകോള സ്തുതി കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തി്‌ന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് അന്ന് വ്യാഖ്യാനിച്ചത്.
ഒരു വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ ഔദ്യോഗിക പരിപാടികളില്‍ ഛര്‍ദ്ദിച്ചു വയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം നമുക്കു മറക്കാം. എന്നാല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച കെ.ജയകുമാര്‍ IAS അദ്ധ്യക്ഷനായ വിദഗ്ദ സമിതി മാസങ്ങള്‍ നീണ്ട പരിശ്രമ ഫലമായി പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്ടറി നടത്തിയ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കേരളത്തിലെ മറ്റെല്ലാ വകുപ്പുകളും മുഖ്യമന്ത്രിയും അംഗീകരിക്കുമ്പോള്‍ വ്യവസായ വകുപ്പിന്റെ അഭിപ്രായമായി ടി.ബാലകൃഷ്ണന്‍ കുറിച്ച വിയോജന നോട്ടുകളുടെ അര്‍്ത്ഥം എന്താണ്. ആദിവാസികളേയും കര്‍ഷകരേയും ജലചൂഷകരെന്ന് വ്യവസായവകുപ്പിന്റെ അഭിപ്രായമായി എഴുതിവെക്കാന്‍ ഈ ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു. സ്വന്തമായി ചുട് ചോറ് കുട്ടിക്കുരങ്ങന്‍മാര്‍ വാരാറില്ലല്ലോ!. വ്യവസായ വകുപ്പിന്റെ നോട്ട് വായിക്കുമ്പോള്‍ തന്നെ അത് ബോധ്യപ്പെടും. പ്ലാച്ചിമട സമരം ബാഹ്യ ശക്തികള്‍ നടത്തിയ സമരമാണെന്ന് അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇതല്ലേ കിനാലൂരില്‍ നമ്മള്‍ വ്യവസായ മന്ത്രിയില്‍ നിന്ന് കേട്ട ശബ്ദം. കോഴിക്കോട് അതേ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് കൊക്കോകോളയെ വാഴ്ത്തിയത് യാഥര്‍ശ്ചികമായി വന്നതല്ല. അതിലെ ഭാഷ വ്യവസായ മന്ത്രിയുടെ ഭാഷ തന്നെയാണ്. കുട്ടിച്ചാത്തന്‍ സേവക്കാര്‍ ചാത്തനെ ഉപയോഗിച്ച് ഇത്തരം പല അഭ്യാസങ്ങളും നടത്തുന്നതായി കഥകള്‍ കേട്ടിട്ടുണ്ട്. ഇവിടെ ബാലകൃഷ്ണനെക്കൊണ്ട് കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍ നടത്തുന്ന ചിലര്‍ മറക്ക് പിന്നിലിരുന്നു ചിരിക്കുന്നുണ്ട്. ഇത്തരം പാഴ്മരങ്ങളെ മാറ്റിനിര്‍ത്തുകയാണ് നാടിന് നല്ലത്. ഏതായാലും വന്‍മരങ്ങളുടെ തടസ്സവാദത്തെ തള്ളി പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണലിനെ നിശ്ചയിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ തീരുമാനം ആശാവഹമാണ്. ചാത്തന്‍മാരെ ഉപയോഗിച്ച് ഇത് മുടക്കാനുള്ള നീക്കം ഇനിയുമുണ്ടാകാം. കേരള ജനത ജാഗ്രത പാലിക്കുക
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊക്കോകോള സ്തുതി കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തി്‌ന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് അന്ന് വ്യാഖ്യാനിച്ചത്.
ഒരു വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ ഔദ്യോഗിക പരിപാടികളില്‍ ഛര്‍ദ്ദിച്ചു വയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം നമുക്കു മറക്കാം. എന്നാല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച കെ.ജയകുമാര്‍ IAS അദ്ധ്യക്ഷനായ വിദഗ്ദ സമിതി മാസങ്ങള്‍ നീണ്ട പരിശ്രമ ഫലമായി പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്ടറി നടത്തിയ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കേരളത്തിലെ മറ്റെല്ലാ വകുപ്പുകളും മുഖ്യമന്ത്രിയും അംഗീകരിക്കുമ്പോള്‍ വ്യവസായ വകുപ്പിന്റെ അഭിപ്രായമായി ടി.ബാലകൃഷ്ണന്‍ കുറിച്ച വിയോജന നോട്ടുകളുടെ അര്‍്ത്ഥം എന്താണ്. ആദിവാസികളേയും കര്‍ഷകരേയും ജലചൂഷകരെന്ന് വ്യവസായവകുപ്പിന്റെ അഭിപ്രായമായി എഴുതിവെക്കാന്‍ ഈ ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു. സ്വന്തമായി ചുട് ചോറ് കുട്ടിക്കുരങ്ങന്‍മാര്‍ വാരാറില്ലല്ലോ!. വ്യവസായ വകുപ്പിന്റെ നോട്ട് വായിക്കുമ്പോള്‍ തന്നെ അത് ബോധ്യപ്പെടും. പ്ലാച്ചിമട സമരം ബാഹ്യ ശക്തികള്‍ നടത്തിയ സമരമാണെന്ന് അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇതല്ലേ കിനാലൂരില്‍ നമ്മള്‍ വ്യവസായ മന്ത്രിയില്‍ നിന്ന് കേട്ട ശബ്ദം. കോഴിക്കോട് അതേ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് കൊക്കോകോളയെ വാഴ്ത്തിയത് യാഥര്‍ശ്ചികമായി വന്നതല്ല. അതിലെ ഭാഷ വ്യവസായ മന്ത്രിയുടെ ഭാഷ തന്നെയാണ്. കുട്ടിച്ചാത്തന്‍ സേവക്കാര്‍ ചാത്തനെ ഉപയോഗിച്ച് ഇത്തരം പല അഭ്യാസങ്ങളും നടത്തുന്നതായി കഥകള്‍ കേട്ടിട്ടുണ്ട്. ഇവിടെ ബാലകൃഷ്ണനെക്കൊണ്ട് കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍ നടത്തുന്ന ചിലര്‍ മറക്ക് പിന്നിലിരുന്നു ചിരിക്കുന്നുണ്ട്. ഇത്തരം പാഴ്മരങ്ങളെ മാറ്റിനിര്‍ത്തുകയാണ് നാടിന് നല്ലത്. ഏതായാലും വന്‍മരങ്ങളുടെ തടസ്സവാദത്തെ തള്ളി പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണലിനെ നിശ്ചയിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ തീരുമാനം ആശാവഹമാണ്. ചാത്തന്‍മാരെ ഉപയോഗിച്ച് ഇത് മുടക്കാനുള്ള നീക്കം ഇനിയുമുണ്ടാകാം. കേരള ജനത ജാഗ്രത പാലിക്കുക
Thursday, April 22, 2010
ആണവ ബാധ്യതാബില്‍- ആരുടെ താല്‍പര്യങ്ങളാണ് ഇന്ത്യയില്‍ നിയമമാകുന്നത്
കെ.സജീദ്
sajeedacl@gmail.com
കഴിഞ്ഞ 15 വര്‍ഷമായി നമ്മുടെ രാജ്യം നിര്‍മ്മിക്കുന്ന നിയമങ്ങള്‍, ഏര്‍പ്പെടുന്ന കരാറുകള്‍, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ തുടങ്ങിയവയുടെ പൊതുപ്രത്യേകത, അവ രാജ്യത്തെ സാധാരണ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്നുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്നവയും സ്റ്റേറ്റിന്റെ അധികാരങ്ങളും ജനങ്ങളുടെ പൗരാവകാശങ്ങളും ബാഹ്യ ശക്തികളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്നവയുമാണ് എന്നതാണ്. രാജ്യത്ത് ശക്തമായ എതിര്‍പ്പുകള്‍ സൃഷ്ടിക്കുകയും ഒരു പക്ഷേ രാഷ്ട്രീയ സമവാക്യങ്ങള്‍ പോലും മാറ്റി മറിക്കപ്പെടുകയും ചെയ്ത ഒന്നാണല്ലോ ഇന്ത്യാ-യു.എസ് ആണവകരാര്‍. യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുകയും വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്ത സാഹചര്യത്തില്‍ ചെറു കക്ഷികളേയും ചില എം.പിമാരെയും വിലക്ക് വാങ്ങിയും ആണവകരാറുമായ മുന്നോട്ട് പോകാന്‍ മന്‍മോഹന്‍ കാട്ടിയ വീറും വാശിയും എന്തിനാണ് എന്ന ചോദ്യത്തിന് അന്ന് തന്നെ രാജ്യത്തെ ദീര്‍ഘവീക്ഷണമുള്ളവര്‍ ചൂണ്ടിക്കാട്ടിയ ഉത്തരങ്ങള്‍ ശരിവയ്ക്കും വിധമാണ് പുതിയ ആണവ ബാധ്യതാ ബില്‍( The Civil Liability for Nuclear Damage Bill 2009).ഇന്ത്യാ-യുഎസ് ആണവകരാറിന്റെ പ്രയോജകര്‍ വന്‍കിട ആണവ കമ്പനികളാണെന്നും ഇന്ത്യയിലെ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ഭരണകര്‍ത്താക്കള്‍ വിലമതിക്കുന്നില്ലെന്നതിന്റെ ഒടിവിലത്തെ ഉദാഹരണമാണ് ആണവ ബാധ്യതാ ബില്ല്.
ആണവ കരാറിന്റെ നേട്ടമായി മന്‍മോഹന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത് 2030 ആകുമ്പോഴേക്കും 40000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും എന്നായിരുന്നല്ലോ. ഇത്രയും വൈദ്യുതി ഉല്‍പാദനത്തിന് വന്‍കിട ആണവ നിലയങ്ങളും വല്‍തോതില്‍ ആണവ ഇന്ധനങ്ങളും വേണ്ടി വരും. 2010 ജനുവരി 1മുതല്‍ ഇന്ത്യാ-ഫ്രാന്‍സ് ആണവകരാറിലൂടെ ഫ്രാന്‍സിലെ പൊതുമേഖലാ സ്ഥാപനമായ അരേവ (Areva SA), 2010 മാര്‍ച്ച് 12 മുതല്‍ ഇന്ത്യാ-റഷ്യാ ആണവകരാറിലൂടെ റഷ്യന്‍ പൊതുമേഖലയിലുള്ള റുസാറ്റം (Rusatom) എന്നിവ സവിശേഷമായ നിബന്ധനകളൊന്നുമില്ലാതെ ഇന്ത്യയിലേക്ക് ആണവ സാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ആണവ വ്യവസായികളെല്ലാം സ്വകാര്യ മേഖലയില്‍ നിന്നുള്ളവരാണ്. ജനറല്‍ ഇലക്ട്രിക്കല്‍സ്, Thoshiba Westinghouse മുതലായവയാണ് അവരില്‍ പ്രമുഖര്‍. അവരാകട്ടെ കരാറിലുപരി അനുബന്ധമായ പ്രാദേശിക ആണവ അപകട നഷ്ടപരിഹാര നിയമം നിര്‍മ്മിച്ച ശേഷമേ ആണവ സാമഗ്രികള്‍ സപ്ലൈചെയ്യാന്‍ തയ്യാറുള്ളു. യഥാര്‍ത്ഥത്തില്‍ ബില്ലിന്റെ താല്‍പര്യം അമേരിക്കന്‍ ആണവകമ്പനികളുടെ ഇംഗിതത്തിനനുസിച്ച് നിയമ നിര്‍മാണം നടത്തുക എന്നതാണ്. കാരണം റിയാക്റ്ററുകളും ആണവ സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറാന്‍ അവര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അവര്‍ക്കനുകൂലമായ രീതിയില്‍ ആണവ അപകടങ്ങളുടെ കൈകാര്യമടക്കമുളള കാര്യങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കുക എന്നതാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടകളിലൊന്ന് ഇത്തരം ഒരു നിയമം കൊണ്ടുവന്ന് ആമേരിക്കന്‍ ആണവ കമ്പനികളുമായുള്ള വ്യാപാരം സുഗമമാക്കാന്‍ മന്‍മോഹന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു.
ബില്ലിലെ അധ്യായം രണ്ടിലെ വ്യവസ്ഥ പ്രകാരം ആണവ അപകടങ്ങളുണ്ടാകുമ്പോള്‍ നിശ്ചയിക്കാവുന്ന പരമാവധി നഷ്ടപരിഹാരത്തുക 300 മില്യന്‍ SDR (Special Drawing Right) ആണ്.ശേഖരിച്ച് വയ്ക്കുന്ന വിലകല്‍പ്പിക്കാവുന്ന വസ്തുക്കളുടെ വിലനിശ്ചയിക്കുന്നതിനായി IMF നിര്‍ണ്ണയിച്ച യൂണിറ്റാണ് SDR. ഒരു SDR 69.4 ഇന്ത്യന്‍ രൂപയാണ്. അങ്ങനെയെങ്കില്‍ ആകെ നിശ്ചയിക്കാവുന്ന പരമാവധി നഷ്ട പരിഹാരത്തുക 2082.79 കോടി രൂപ. അതായത് 45.74 കോടി യു.എസ്.ഡോളര്‍. അതില്‍ തന്നെ ഓപ്പറേറ്റര്‍ക്ക് (അപകടം വരുത്തിവെച്ച കമ്പനിക്ക്) അധ്യായം രണ്ട് ഖണ്ഡിക ആറ് പ്രകാരം 300 കോടി രൂപയേ പരമാവധി ബാധ്യത വരികയുളളൂ. അത് തന്നെ 100 കോടിയാക്കി കുറക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ട്. ബാധ്യത കുറച്ചാലും അതില്‍ പലിശയോ നടപടിക്രമങ്ങളുടെ ചെലവോ കമ്പനി വഹിക്കേണ്ടതുമില്ല.
പാര്‍ലമെന്റില്‍ നിലപാട് സ്വീകരിക്കുന്നതിന് പോലും കോഴ വ്യാപകമായ നമ്മുടെ രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഭരണക്കാരെ സ്വാധീനിച്ച്, നല്‍കാന്‍ വ്യവസ്ഥ ചെയ്ത നക്കാപിച്ച പോലും വെട്ടിക്കുറപ്പിക്കാന്‍ അനായാസേന കഴിയും.ഓപ്പറേറ്റര്‍ നല്‌കേണ്ട നഷ്ടപരിഹാര തുകക്ക് മുകളില്‍ 2082 കോടി വരെയുള്ള നഷ്ടപരിഹാര ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. അങ്ങനെ ആയാല്‍ പുതിയ ബില്ല് പ്രകാരം ആണവ അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഈ രാജ്യത്തെ നികുതി ദായകരുടേതാകും.എന്നുവച്ചാല്‍ അശ്രദ്ധമൂലമോ, സാങ്കേതിക തകരാര്‍ മൂലമോ മനപൂര്‍വ്വമോ ആണവ ദുരന്തം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ വരുത്തിവച്ചാല്‍ അതിന്റെ ഇരകളാകുന്ന രാജ്യത്തിലെ ജനങ്ങള്‍ തന്നെ അവരുടെ നികുതിപ്പണത്തില്‍ നിന്ന് നഷ്ടം നികത്തിക്കൊള്ളണം. ഞങ്ങള്‍ വ്യവസായം തുടങ്ങും, ലാഭമുണ്ടാക്കും, ചിലപ്പോള്‍ ദുരന്തങ്ങളുണ്ടാക്കും ഉണ്ടാകുന്ന ദോഷങ്ങള്‍ നിങ്ങള്‍മാത്രം സഹിക്കണം എന്ന കുത്തകളുടെ എക്കാലത്തേയും നിലപാടിന് ജനാധിപത്യ രാജ്യത്തിന്റെ അംഗീകാരമാണ് ഈ നിയമം.
അപകടം ഉണ്ടാകുമ്പോഴുള്ള നഷ്ടപരിഹാരം അപകടത്തിന് കാരണക്കാരില്‍ നിന്ന് ഈടാക്കാമെണന്ന സാമാന്യ തത്വം പോലും ലംഘിക്കുന്നതാണ് പുതിയ ആണവ ബാധ്യതാ ബില്‍. ആണവ അപകടങ്ങളുടെ വ്യാപ്തിയും പരിധിയും ഇനിയും ആര്‍ക്കും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബുകള്‍ വര്‍ഷിച്ചതിന്റെ ദുരന്തം ഇനിയും തീര്‍ന്നിട്ടില്ല. അതിലും 400 ഇരട്ടി വലുതായിരുന്നു ചെര്‍ണോബിലെ ആണവ പവര്‍പ്ലാന്റില്‍ 1986 ഏപ്രില്‍ 26 ന് ഉണ്ടായ അപകടത്തില്‍ വിതച്ച ദുരന്തം. 12000 ചതുരശ്ര കിലോമീറ്ററില്‍ ആ ദുരന്തത്തിന്റെ അനുരണനങ്ങളുണ്ടായി. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന്‍ മാത്രമല്ല, കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ വ്യാപിച്ചു, 336,000 ത്തിലധികം ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ലോകാരോഗ്യ സംഘടന 2005 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം നാലായിരത്തിലധികം ആളുകള്‍ ആണവ റേഡിയേഷന്റെ ഫലമായി ക്യാന്‍സര്‍ മരണത്തിന് കീഴ്‌പ്പെടുകയും 6 ലക്ഷത്തിലധികം ആളുകള്‍ മാരക രോഗങ്ങളുടെ ഇരകളായി മാറുകയും ചെയ്തിട്ടുണ്ട്. ഇനി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു പോലും അംഗ വൈകല്യം, ജനിതക തകരാറുകള്‍ തുടങ്ങിയ ദുരന്തങ്ങള്‍ കാത്തിരിക്കുന്നു. ഇത്രമേല്‍ ഭീകരമാണ് ആണവ അപകടങ്ങള്‍ എന്നിരിക്കെ ലാഘവത്തോടെ ആണവ കമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നൊഴിവാക്കി രാജ്യത്തെ നികുതിപ്പണം നല്‍കുന്ന ജനങ്ങളുടെ പിടലിയില്‍ വച്ച് കെട്ടുന്ന സമീപനം ആര്‍ക്ക് വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആണവ ഫാക്ടറികളുടെ സുരക്ഷിതത്വം കമ്പനികള്‍ ഉറപ്പുവരുത്തുന്നത് അതുണ്ടാക്കുന്ന അപകടങ്ങളുടെ നഷ്ട സാധ്യത കമ്പനിയെത്തന്നെ ഇല്ലാതാക്കും എന്നതിനാലാണ്. അന്യ ദേശത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ ആണവ നിലയങ്ങള്‍ നടത്താന്‍ പ്രചോദിപ്പിക്കുന്ന നിയമം നിര്‍മിക്കുന്ന ഭരണാധികരികളെ നാം എന്താണ് വിളിക്കേണ്ടത്.
ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ 25-ാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു നിയമത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ മധ്യപ്രദേശില്‍ ജനിച്ച പൃഥ്വിരാജ് ചവാന്‍ തന്നെ മുന്നോട്ട് വന്നത് ആശങ്കാജനകമാണ്.(ഇപ്പോള്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യ സഭാ അംഗമാണ്. ജനവിരുദ്ധ നിയമങ്ങളെല്ലാം രാജ്യ സഭ എന്ന പിന്‍വാതിലിലൂടെ കടന്നുകയറിയവരാണല്ലോ പലപ്പോഴും കൊണ്ട് വരാറുള്ളത്) 25 വര്‍ഷം മുമ്പ് നടന്ന ദുരന്തത്തില്‍ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് 45 കോടി ഡോളറാണ് നഷ്ടപരിഹാരമായി വാങ്ങിയത്. അത് പോലും തുച്ഛമായിരുന്നു. ദുരന്തത്തിന്റെ ഇരകള്‍ക്ക് ശരാശരി 500 ഡോളര്‍മാത്രമാണ് നഷ്ടപരിഹാരമായി കിട്ടിയത്. എന്നിരിക്കെയാണ് അതിലും ഭീകരമാകാനിടയുള്ള ആണവ അപകടങ്ങളില്‍ ഇരകളാകന്നവര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന തുകയാകട്ടെ അതിന്റെ പത്തിലൊന്ന് മാത്രവും. എത്ര ഭീകരമായ ദുരന്തം സംഭവിച്ചാലും 45.47 കോടി ഡോളറില്‍(2082 കോടി രൂപ) കൂടുതല്‍ നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ല എന്ന് മാത്രമല്ല അതില്‍ തന്നെ 85% തുകയും കേന്ദ്ര സര്‍ക്കാര്‍ മുടക്കേണ്ടതായും വരും. ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നേരെ ചെറുവിരല്‍ അനക്കാന്‍ പോലും നമ്മുടെ നിയമ വ്യവസ്ഥക്ക് കരുത്തില്ല എന്നതിന്റെ തെളിവാണല്ലോ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ വാറന്‍ ആന്‍ഡേഴ്‌സന്‍ (യൂണിയന്‍ കാര്‍ബൈഡിന്റെ സി.ഇ.ഒ) സസുഖം ഇംഗ്ലണ്ടില്‍ വിശ്രമ ജീവിതം നയിക്കുന്നത്.
ആണവ അപകടത്തിന്റെ പ്രതിഫലനം തലമുറകളോളം നീണ്ടുനില്‍ക്കുമെന്നതിനാല്‍ നഷ്ടപരിഹാരം ചോദിക്കേണ്ട കാലാവധി നിശ്ചയിക്കുക സാദ്ധ്യമല്ല. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമത്തിന്റെ 18ാം ഖണ്ഡിക പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള കാലാവധി 10 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. അതിനര്‍ത്ഥം അപകടം നടന്ന് 10 വര്‍ഷം കഴിഞ്ഞ ശേഷം ആണവ വികിരണം മൂലം ഉണ്ടാകാനിടയുള്ള എന്ത് മാരക രോഗമായാലും ദുരന്തമായാലും 5 പൈസ പോലും നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല എന്നതാണ്. അടുത്ത തലമുറയിലെ ഒരു കുഞ്ഞ് ശാരീരിക വൈകല്യത്തോടെയോ, ജനിതക വൈകല്യത്തോടെയോ പിറന്നാല്‍ വിധിയെന്നുകരുതി സമാധാനിക്കുക മാത്രമേ തരമുള്ളു എന്നര്‍ത്ഥം. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി തളിച്ചതിന്റെ ഫലമായി ഇപ്പോഴും വൈകല്യത്തോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് നേരില്‍ കാണുന്ന മലയാളിക്ക് ആണവ ദുരന്തം തലമുറകളെ എങ്ങനെ തകര്‍ക്കുമെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഇവിടെ ദുരന്തം സമ്മാനിച്ച് കൈകഴുകി സ്ഥലം കാലിയാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം സാധിക്കുമാറ് വകുപ്പുകള്‍
എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു.
അമേരിക്കയില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പുതിയ ആണവ പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്തിട്ടില്ല.ഉള്ള പ്രോജക്ടുകള്‍ ഡീകമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു. എന്ന് മാത്രമല്ല ആണവ മാലിന്യങ്ങള്‍ എങ്ങനെ എവിടെ ഉപേക്ഷിക്കണം എന്നതിനെക്കുറിച്ച് അന്തിമമമായ തീരുമാനത്തിലെത്താവാതെ ആണവ ശാസ്ത്രജ്ഞന്‍മാര്‍ കുഴങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണ് ഇന്ത്യാ-യു.എസ് ആണവ കരാര്‍ നിലവില്‍ വരുന്നത്. അതോടെ ആണവ മാലിന്യം നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായി ഇന്ത്യ വിസ്തൃതമായി തുറന്ന് കിട്ടി. ഈ നിയമത്തോടെ എന്ത് അപകടകരമായ വസ്തുക്കളും ധൈര്യമായി കടത്തി വിടാന്‍ എതൊരു ആണവ കമ്പനിക്കും സാദ്ധ്യമാകും. ദുന്തങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം പോലും നല്‍കേണ്ടി വരില്ല. നിയമം നിര്‍മ്മിക്കുമ്പോള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വേണമെന്നത്‌പോലും കോര്‍പ്പറേറ്റ് പ്രേമത്തില്‍ സര്‍ക്കാര്‍ മറന്നുപോയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ആര്‍ട്ടിക്കിള്‍ (പൗരന് നല്കുന്ന വ്യക്തിസ്വാതന്ത്രം) ആര്‍ട്ടിക്കിള്‍ 47 (ഭരണകൂടം ഉറപ്പ് വരുത്തേണ്ട പൗരന്‍മാരുടെ ആരോഗ്യം) ആര്‍ട്ടിക്കിള്‍ 48-എ (പരിസ്ഥിതിയുടെയും വനത്തിന്റെയും പരിപാലനം) ആര്‍ട്ടിക്കിള്‍ 51-ജി (വനങ്ങളും പ്രകൃതിയും വന്യജീവികളും സംരക്ഷിക്കപ്പെടുകയും ജീവജാലങ്ങളോട് അനുകമ്പ കാട്ടുകയും ചെയ്യുക ) എന്നീ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്. മുന്‍ അറ്റോര്‍ണി ജനറലായ സോളി സോറാബ്ജി നിര്‍ദ്ദിഷ്ട ബില്ലിനെ ഭരണ ഘടനാ വിരുദ്ധമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിട്ടുണ്ട്.ആണവ അപകടങ്ങള്‍ക്ക് നല്‍കേണ്ടത് സിവില്‍ നഷ്ടപരിഹാര ബാധ്യതയാണ് എന്നത് നിശ്ചയിച്ച തുച്ഛമായ തുക പോലും നല്‍കാതെ രക്ഷപ്പെടാനും അപകടങ്ങളുടെ മേലുള്ള ക്രിമിനല്‍ നടപടിയില്‍ നിന്ന് രക്ഷപ്പെടാനും ആണവ ഓപ്പറേറ്റര്‍മാര്‍ക്ക് വഴിയൊരുക്കും. ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിനെതിരെ പേരിനെങ്കിലും നിയമ നടപടികളുണ്ടായി. അതിലും ഭീകരമാകാന്‍ സാദ്ധ്യതയുള്ള ആണവ അപകടങ്ങളില്‍ അതിനുള്ള പഴുതുപോലും അടച്ചുകൊണ്ടാണ് നിയമം നിര്‍മിച്ചത്. ക്രിമിനല്‍ നഷ്ടപരിഹാര ബാധ്യതയാണ് ഉളളതെങ്കില്‍ കോടതി വഴി കമ്പനിയില്‍ നിന്ന് ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം വാങ്ങാനുളള സാധ്യത അധികമാണ്. എന്നാല്‍ കമ്പനിക്ക് രക്ഷപ്പെടാന്‍ ബില്ല് ക്രിമിനല്‍ നഷ്ടപരിഹാര ബാധ്യതയാക്കേണ്ടതിനുപകരം സിവില്‍ നഷ്ടപരിഹാര ബാധ്യത എന്നാണ് നിശ്ചയിച്ചത്. പൊതുജനങ്ങളേയും അപകടത്തില്‍ പെടാന്‍ സാധ്യതയുളള ജനങ്ങളേയും ഇത്രയും നിന്ദ്യമായ രീതിയില്‍ അവമതിക്കുകയാണ് സര്‍ക്കാര്‍ ബില്ലില്ലൂടെ ചെയ്തത്.
ആണവകരാര്‍ ഇന്ത്യക്ക് രാഷ്ടീയമായി സമ്മാനിച്ച നഷ്ടങ്ങള്‍ പലതാണ്. അതില്‍പ്പെട്ടതാണ് ഇറാനുമായുള്ള വാതകകരാര്‍്. 123 ആക്ട് പ്രകാരം ഇറാനെ തകര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ ഇന്ത്യ പിന്താങ്ങണമല്ലോ. പാകിസ്ഥാനാകട്ടെ പൈപ്പ് ലൈന്‍ വഴിയുള്ള വാതകകരാറില്‍ ഇറാനുമായി ഒപ്പ് വയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ഊര്‍ജ്ജ കമ്മി പരിഹരിക്കാനുള്ള വലിയ മാര്‍ഗ്ഗവും എക്കാലത്തെയും ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇറാനുമായുള്ള സുഗമ ബന്ധവും നഷ്ടമാക്കി. ഇനിയെന്തൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് കാണാന്‍ അധികം വൈകേണ്ടി വരില്ല. ഇന്ത്യയുടെ പൊതുഖജനാവിലെ പണം മുടക്കി രാജ്യത്തിലെ പൗരന്‍മാരുടെ സ്വസ്ഥ ജീവിതം തകര്‍ത്ത് ആണവ മാലിന്യങ്ങള്‍ നിറയുന്ന നരക ഭൂമിയാക്കി നമ്മുടെ രാജ്യത്തെ മാറ്റാനുളള ശ്രമത്തെ ചെറുത്തു തോല്‍പിക്കല്‍ രാജ്യ സുരക്ഷയുടെ അനിവാര്യതയാണ്. ധനം , പരിസ്ഥിതി മന്ത്രാലയങ്ങള്‍ ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുത് ഇതുണ്ടാക്കുന്ന ആഘാതം ഭീകരമാണന്ന തിരിച്ചറിവില്‍ നിന്നാണ്. ബില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച ദിവസം കോണ്‍ഗ്രസിലെ 35 എം.പി മാര്‍ ലോക് സഭയില്‍ എത്താഞ്ഞത് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലും മന്ത്രി സഭയിലും നിലനില്‍ക്കുന്ന ആശങ്കകളെ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെങ്ങും ഉയര്‍ന്നു വരുന്ന ജനരോക്ഷത്തെ മുഖവിലക്കെടുത്തിട്ടെങ്കിലും ആണവ ബാധ്യതാ ബില്ലില്‍ നിന്ന് യു.പി.എ സര്‍ക്കാര്‍ പിന്‍മാറുകയാണ് രാജ്യത്തിന്റെ ഭാവിക്കും കോണ്‍ഗ്രസിനും ഉചിതം.
sajeedacl@gmail.com
Subscribe to:
Posts (Atom)