Tuesday, July 13, 2010

നിയമം അതിന്റെ വഴിക്ക് നടക്കട്ടെ അഥവാ നീതിയെ കുഴിയില്‍ മൂടട്ടെ

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നീതി വ്യവസ്ഥയുടെ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടത് ഉന്നതമായ നീതി ഉയര്‍ത്തിപ്പിടിക്കാനാണ്. എന്നാല്‍ ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധി എന്ന് കോടതി വിധിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും കാരാഗൃഹത്തിലേക്ക് തളക്കാനൊരുങ്ങുമ്പോള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഒന്നാണ് നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന വാചകം. നിയമം അതിന്റെ വഴിക്ക് നടന്നതിന്റെ ഫലമാണല്ലോ കോയമ്പത്തൂരിലും സേലത്തുമായി അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഒന്‍പത്് വര്‍ഷം ചിലവഴിക്കേണ്ടി വന്നത്. അന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസാണ് ദേശസുരക്ഷാ നിയമം ചാര്‍ത്തി അദ്ദേഹത്തെ തടവറയിലേക്ക് തള്ളിവിട്ടതെങ്കില്‍ ഇതാ മറ്റോരു സ്‌ഫോടന കേസുമായി ഇപ്പോള്‍ രംഗമൊരുക്കുന്നത് അന്ന് ജയലളിതയുടെ തമിഴ് നാടാണെങ്കില്‍ ഇന്ന് യദിയൂരപ്പ ഭരിക്കുന്ന കര്‍ണ്ണാടകയിലാണ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ബാഷയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് അന്ന് ആരോപിച്ചതെങ്കില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി സംസാരിച്ചു എന്നതാണ് ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കാരണം. അതിന് ഉപോദ്ബലകമായി പോലീസ് ചേര്‍ത്ത സാക്ഷിമൊഴികള്‍ മുഴുവന്‍ കളവാണെന്ന് കോടതിചേരുംമുമ്പ് തന്നെ പുറത്തായി എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ കോടതി മുറിയില്‍ വരുമ്പോഴാണ് സാക്ഷിമോഴികള്‍ വ്യാജമെന്ന തെളിയിക്കപ്പെടുന്നത്. ഇവിടെ മഅ്ദനി തടിയന്റവിടെ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന് മൊഴികോടുത്ത സാക്ഷികളില്‍ ഒന്ന് ആലുവ സ്വദേശിയായ ഒരുവ്യക്തിയാണ്. കടുത്ത അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് മരിച്ച് ആവ്ക്തി പോലീസിന് മൊഴികൊടുത്തത് ഡിസം 11 ന് ആണത്രേ!. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 3 ദിവസം മുന്‍പ് ഇങ്ങനെ ഒരു മൊഴി കര്‍ണ്ണാടക പോലീസിന് കൊടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. മറ്റൊരു സാക്ഷി മഅ്ദനിയുടെ വാടക വീടിന്റെ ഉടമസ്ഥന്‍ ജോസ് വര്‍ഗ്ഗീസാണ്. മഅ്ദനിയും തടിയന്റവിട നസീറും സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു എന്നതാണ് ആ മൊഴിയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ജോസ് വര്‍ഗ്ഗീസ കര്‍ണ്ണാടക പോലീസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ചെയ്തിരിക്കുന്നു. ഒരു കേസ് കോടതിയില്‍ വിചാരണ തുടങ്ങും മുന്‍പ് ഒരു സാക്ഷി തന്റെ മൊഴി വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് നിയമനടപടിക്കൊരുങ്ങുക എന്നത് ഇന്ത്യന്‍ നീതി ന്യായചരിത്രത്തിലെ പുതിയ ഒരു സംഭവമാണ്. 
മഅ്ദനിയുടെ അനുജന്‍ ജമാലിന്റേയും ഗുരുനാഥന്‍ അബൂബക്കര്‍ ഹസ്രത്തിന്റേയും പിതാവ് അബ്ദുസമദ് മാസ്റ്ററിന്റേയും മൊഴികളും വ്യാജമാണെന്ന് അവര്‍ പറയുന്നു. കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ മൊഴികൊടുത്തിട്ടില്ലെന്നും ഇവരെല്ലാം പറയമ്പോള്‍ ഇത് കോടതിയില്‍ വിചാരണയില്‍ നിലനില്ക്കുന്ന കേസല്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെയാണ് നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന വാചകത്തിലെ അപകടം പുറത്താകുന്നത്.

കര്‍ണ്ണാടകയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടാണ് ഇപ്പോള്‍ മഅ്ദനിക്ക നേരേയുള്ളത്. കര്‍ണ്ണാടക ഭരിക്കുന്ന യദിയൂരപ്പ സര്‍ക്കാരിന്റെ നിലപാട് ഇ.ക്കാര്യത്തില്‍ എന്തായിരിക്കുമെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍പോയി ആരും പ്രശ്‌നം വച്ചു നോക്കേണ്ടതില്ല. പ്രമോദ് മുത്തലിഖ് എന്ന ക്വട്ടേഷന്‍ വര്‍ഗ്ഗീയ കലാപ സൃഷ്ടാവ് പ്രതിയായാ 18 കേസുകളുള്‍പ്പെടെ 5000 കേസുകള്‍ എഴുതിത്തള്ളി തങ്ങളുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയ അജണ്ട വെളിപ്പെടുത്തി തന്നെയാണ് യദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത്. തെക്കേ ഇന്ത്യന്‍ മോഡിയായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യദിയൂരപ്പക്ക് കിട്ടുന്ന മലംകോളാണ് മഅ്ദനി. 
കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ കഴിയുന്നത്ര പുതിയപുതിയ കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കാലങ്ങളോളം ഇരുട്ടറയില്‍ ഒരു മനുഷ്യ ജന്‍മത്തെ തളക്കാന്‍ വേണ്ട എല്ലാ കോപ്പുകളും സ്വരുക്കൂട്ടിയാകണം കര്‍ണ്ണാക സര്‍ക്കാരും പോലീസും കഥകള്‍ മെനെഞ്ഞെടുക്കുന്നത്. 
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നവര്‍ ഇവിടെ മഅദനി തടവറയില്‍ കിടന്ന ഒമ്പതരക്കോല്ലത്തെക്കുറിച്ചെന്തുപറയുന്നു. ഒരു നേതാവ് ടി.വി ക്യാമറക്കുമുമ്പില്‍ പറഞ്ഞത് പണ്ട് ചെയ്ത ഉപകാരത്തിന് താങ്ക്‌സ് എന്ന വാക്കുപോലും പറയാത്തയാളാണ് മഅ്ദനി. അതുകൊണ്ട് നിയമം അതിന്‍രെ വഴിക്ക് പോകട്ടെ എന്നാണ്. എന്ത് ന്യായമാണിത്. താങ്ക്‌സ് പറയുന്നവര്‍്ക്ക് മാത്രം നീതി ലഭിക്കുകയ.ും അല്ലാത്തവര്‍ എന്ത് കൊടിയ നീതികേടിനിരയായാലും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകരായിരി്ക്കാന്‍ എന്തര്‍ഹത. ഈ നേതാവിനെതിരെ ഒരിക്കല്‍ ഒരു കേസ് ചാര്‍ത്തപ്പെട്ടപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോട്ടേ എന്ന പറഞ്ഞില്ല്‌ലോ. വിമാനത്താവളത്തില്‍ കൊടികെട്ടി പത്രക്കാരെ ആക്രമിച്ച് വാനരസേനയെ കെട്ടഴിച്ചു വിടുകയാണല്ലോ ചെയ്തത്. ഇവിടെ മഅ്്ദനിയെ ഇരയാക്കി തീവ്രവാദം സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനക്ക് അറിഞ്ഞോ അറിയാതെയോ പിന്തുണ നല്‍കുകയാണ് ഇത്തരക്കാര്‍. . മതേതര ഭാരതം ഇത്തരം നീതി നിഷേധം അനുവദിക്കാന്‍ പാടില്ല. പ്രബുദ്ധ കേരളം ഈ അക്രമത്തെ ചെറുക്കണം. മഅ്ദനിയുടെ ജീവിതം ഒമ്പതര വര്‍ഷം ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടു. അതേ മനുഷ്യനു നേരേ ഇനിയും നീതി നിക്ഷേധം ആവര്‍ത്തിക്കരുത്. മഅ്ദനിയോട് രാഷ്ട്രീയമായും മറ്റ് പല വിധത്തിലും എതിര്‍പ്പുകള്‍ ചിലപ്പോള്‍ നമുക്കുണ്ടാവാം. അതുകൊണ്ട് അദ്ദേഹത്തിന് നീതി നിക്ഷേധിക്കപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ പാടില്ല. നിശ്ശബ്ദതയുടെ മുടുപടം നീക്കി നീതി കുഴിവെട്ടി മൂടുന്നതിനെതിരെ ശബ്ദിക്കുക. ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല

4 comments:

  1. Mr. Sajeed ...,Nireekshanam nannaayi.., thankalude ee kuripp solidarityude net workil kandappol...oru prathikaranam ( reply } ayachirunnu...avar athu athil ettu kandilla... athilum '' sencor board '' pravarthikkunnundo...?..thaankalude comment pratheekshikkatte......UA.Majeed.

    ReplyDelete
  2. sahodharaa ellaam sharithanne pakshe veezchayil ninnum madhani paadam padichittilla ennu samshayikendiyirikkunnu, allengil.... aattin ttholaninja chennaaykkalude koode vedhi pangitt mattullavarudenerk konjanam kutthumaayirunno...???
    pramod mutthalikkinum pinaraayikkumidayilorupaadu dhooramundenn thonunnilla............

    ReplyDelete
  3. Majeed @ സോളിഡാരിറ്റി നെറ്റ് വര്‍ക്ക് സോളിഡാരിറ്റിയുടെ ഒൗെദ്യോഗിക സൈറ്റല്ല. അതിന്റെ അഡ്മിനിസ്റ്റ്രറ്ററാണല്ലോ അതിലെ പോസ്റ്റുകള്‍ സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും. താങ്കളുടെ അഭിപ്രായം അവര്‍ക്ക് സ്വീകരിക്കണമെന്ന തോന്നിയിച്ചുണ്ടാവില്ല. എന്റെ പോസ്റ്റില്‍ നിന്ന് ആതായാലും താങ്കളുടെ അഭിപ്രായം നിക്കം ചെയ്യില്ല

    ReplyDelete
  4. മഅ്ദനി പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. അതിന്റെ പ്രത്യാഘാതമെന്തെന്ന് ചോദിച്ചാല്‍ സമുഹത്തില്‍ കുഴപ്പവും ചിദ്രതയും വര്‍ദ്ദിക്കുക എന്നതുതന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിച്ചാല്‍ അറിയാം അതൊരു പ്രതികരണമായിരുന്നു എന്ന് അതിലേക്ക് നയിച്ചതാകട്ടെ ആയിരക്കണക്കിന് പ്രകോപന പ്രസംഗങ്ങള്‍ (അക്കാലത്ത് ഉമാഭാരതിയും മറ്റും) നടത്തിയതും. അതിനെതിരെ കമാ എന്ന രണ്ടക്ഷരം മഅ്ദനിയുടെ പ്രസംഗത്തില്‍ പ്രകോപനം കാണുന്നവര്‍ അന്നോ അതിന് ശേഷമോ പറഞ്ഞിട്ടില്ല. ഇപ്രകാരം അരക്ഷിതരായ യുവാക്കളുടെ ശബ്ദമാകുകയാണ് മഅ്ദനി ചെയ്തത്. അന്ന് ആ വികാരം പങ്കുവെച്ച യുവാക്കള്‍ അദ്ദേഹത്തിന് പിന്നാലെ പോയി. പിന്നീട് അദ്ദേഹം കുറേകൂടി പക്വതയിലേക്ക് തിരിച്ചപ്പോള്‍ നേരത്തെപിന്നാലെ കൂടിയവര്‍ കൂടുതല്‍ തീവ്രതയുള്ള മാര്‍ഗം തേടിപോയി. എല്ലാറ്റിനും പരിഹാരം ഒരു 10 വര്‍ഷം കൂടി മഅ്ദനിക്ക് കരാഗൃഹമാണ് എന്നാണ് നാം ലവലേശം സംശയമില്ലാതെ കല്‍പിച്ചരുള്ളുന്നത്.

    ഇപ്പോഴുള്ള ഈ അറസ്റ്റ് നീതിയുടെ താല്‍പര്യമാണെന്ന് കേരളത്തിലെ ഏറ്റവും വിഢിയായ ഒരാള്‍ പോലും കരുതുന്നുണ്ടാവില്ല. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കരുതുന്നത് കഴഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന് മുഖ്യകാരണം മഅ്ദനിയെ പുറത്തിറങ്ങാന്‍ സഹായിച്ചതാണ് എന്നാണ്. അതിനാല്‍ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിനാകട്ടെ തങ്ങളെ പിന്തുണക്കും എന്നുറപ്പില്ലാത്തതിനാല്‍ ശല്യമൊഴിവാക്കാനും.

    കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അത് നീതിയുടെ താല്‍പര്യമാണ്. സമാധാനത്തിന് ആവശ്യവും.

    ഏതായാലും സത്യം ഒരു നാള്‍ പുറത്തുവരും എന്നത് അതിന്റെ ജനമസ്വഭാവമാണ്. കുറ്റവാളികള്‍ ഒരു നാള്‍ കൈ കടിക്കുമെന്നതും. കടുകിടതെറ്റാത്ത ദൈവനീതി പുലരുന്ന ഒരു നാളില്‍ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹം ഇത്തരം കാര്യങ്ങളെ സമചിത്തതയോടെ നേരിടേണ്ടതുണ്ട്. 100% നീതി ലഭിക്കുക ഇഹലോകജീവിതത്തില്‍ സാധ്യമേയല്ല. അതുതന്നെയാണ് പരലോക ജീവിതത്തിന്റെ പ്രസക്തിയും.

    അതിനാല്‍ ശാന്തരായിരിക്കുക.

    അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോടു ഭക്തിയുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. (5:8)

    ReplyDelete